Sunday, February 22, 2026

ലഹരി വിരുദ്ധ വാരാചരണം: വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ പോസ്റ്റർ മത്സരം സംഘടിപ്പിച്ചു

ഗുരുവായൂർ: ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ജാഗൃതിയും ഗുരുവായൂർ ശ്രീ കൃഷ്ണ സ്കൂളും ചേർന്ന് യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. 150 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത ചിത്രരചനാ മത്സരത്തിൽ നിന്നും 10 വിദ്യാർത്ഥികൾ സമ്മാനർഹരായി. ജാഗൃതി സെക്രട്ടറി സി സജിത് കുമാർ, ഹെഡ് മാസ്റ്റർ കെ.വി ശശിധരൻ, ലഹരി വിരുദ്ധ ക്ലബ് കൺവീനർ എം.വി മധു, ജോയിന്റ് കൺവീനർ എം ഹൃദ്യ, പ്രോഗ്രാം കോർഡിനേറ്റർ കെ.എസ് സജിത്ത് കുമാർ, കെ.പി ഉണ്ണികൃഷ്ണൻ, എം അനൂപ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments