Friday, September 20, 2024

ചാവക്കാട് നഗരസഭാ വനിതാ ഹെൽത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും

ചാവക്കാട്: ചാവക്കാട് നഗരസഭാ മുതുവട്ടൂരിൽ നിർമ്മിച്ച വനിതാ ഹെൽത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ ഷീജാ പ്രശാന്ത്, സെക്രട്ടറി കെ.ബി വിശ്വനാഥൻ എന്നിവർ അറിയിച്ചു. വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ജനകീയാസൂത്രണ പദ്ധതി പ്രകാരം 10,23,554 രൂപ ചിലവഴിച്ചാണ് മുതുവുട്ടൂർ ലൈബ്രറി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ഹെൽത്ത് ക്ലബ്ബിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. 2021-22 ഈ വർഷത്തെ ജനകീയാസൂത്രണ പദ്ധതിപ്രകാരം 3.5 ലക്ഷം രൂപ ചെലവഴിച്ച് ഹെൽത്ത് ക്ലബ്ബിൽ വ്യായാമ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ചെയർപേഴ്സൺ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments