Sunday, November 29, 2026

മമ്മിയൂർ ശ്രീ നാരായണം കുളങ്ങര താഴെക്കാവ് അയ്യപ്പ സേവാസംഘത്തിന്റെ  നേതൃത്വത്തിൽ ഗംഭീര മുഴുവൻ വിളക്ക്  ഭക്തിസാന്ദ്രം

ഗുരുവായൂർ: മമ്മിയൂർ ശ്രീ നാരായണം കുളങ്ങര താഴെക്കാവ് (ചിരിച്ചുകൊട്ടിക്കാവ് )അയ്യപ്പ സേവാസംഘത്തിന്റെ  നേതൃത്വത്തിൽ ഗംഭീര മുഴുവൻ വിളക്കും അന്നദാനവും  ഭക്തിസാന്ദ്രമായി ആഘോഷിച്ചു. പുലർച്ചെ അഞ്ചിന് ഗണപതി ഹോമം, രാവിലെ പത്തിന് വിളക്കു പന്തലിൽ പ്രതിഷ്ഠാകർമ്മം  എന്നിവ ഉണ്ടായി. രാത്രി പ്രകാശ് സ്വാമി ആൻഡ് പാർട്ടിയുടെ സമ്പ്രദായ ഭജന അരങ്ങേറി. ചാവക്കാട് മണത്തല ജനാർദ്ദനൻ ഗുരുസ്വാമിയും സംഘവുമാണ് വിളക്ക് പാർട്ടി. വൈകീട്ട്   ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ നിന്നും താലമേന്തിയ മാളിക പ്പുറങ്ങളും നാദസ്വരം ഉടുക്കുപാട്ട് എന്നിവയുടെ  അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിപ്പ് രാത്രി പത്തിന് ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് പന്തലിൽ പാട്ട്, പാൽക്കുടം  എഴുന്നള്ളിപ്പ്, കനലാട്ടം, വെട്ടും തടയും,  തിരി ഉഴിച്ചിലോടു കൂടി വിളക്ക് സമാപിച്ചു. ശബരിമല തീർത്ഥാടനവും ഉണ്ടായി. ആയിരക്കണക്കിന് ഭക്തർക്ക് രണ്ടു നേരം അന്നദാനവും ഉണ്ടായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments