Friday, November 20, 2026

‘ഗുരുവായൂർ ക്ഷേത്രനടയിലെ രാത്രി നിയന്ത്രണം’; ഉത്തരവിനെ സ്വാഗതം ചെയ്ത് കേരള ക്ഷേത്ര സംരക്ഷണ സമിതി

ഗുരുവായൂർ ക്ഷേത്രനടയിൽ ഗുരുവായൂർ ക്ഷേത്രം രാത്രി അടച്ച സമയങ്ങളിൽ ക്ഷേത്ര ദർശനത്തിന് അല്ലാത്തവരെ തടഞ്ഞുകൊണ്ടുള്ള ദേവസ്വം ഉത്തരവിനെ സ്വാഗതം ചെയ്ത് കേരള ക്ഷേത്ര സംരക്ഷണ സമിതി. രാത്രികാലത്ത് നട അടച്ച സമയത്ത് ഭക്തജനങ്ങളല്ലാത്തവരെയും ക്ഷേത്ര പരിസരത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന സാമൂഹിക വിരുദ്ധരേയും മദ്യപാനികളെയും തടഞ്ഞുകൊണ്ടുള്ള ഉത്തരവിനെയാണ് കേരള ക്ഷേത്ര സംരക്ഷണ സമിതി ഗുരുവായൂർ ശാഖ സമിതി സ്വാഗതം ചെയ്തത്. ഉത്തരവ് നിലനിർത്തുന്നതിന് പ്രസിഡന്റ് എം.വി രവീന്ദ്രനാഥ്, സെക്രട്ടറി രഘു ഇരിങ്ങപ്പുറം  എന്നിവർ ചേർന്ന് അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments