Friday, November 20, 2026

‘സരൾ ബിൽ പിൻവലിക്കണം’; ചാവക്കാട് താലൂക്ക് ഓഫീസിലേക്ക് കെ.എസ്.കെ.ടി.യു മാർച്ച്

ചാവക്കാട്: കേരളത്തിലെ തണ്ണീർത്തടങ്ങളും നെൽവയലുകളും തകർക്കാൻ ഇടവരുത്തുന്ന സരൾ ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെഎസ്കെടിയു ചാവക്കാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. കെഎസ്കെടിയു  ജില്ല പ്രസിഡന്റ് എം.കെ പ്രഭാകരൻ ഉൽഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം പി.എ രമേശൻ അധ്യക്ഷത വഹിച്ചു. ടി.ടി ശിവദാസൻ, എ.എച്ച് അക്ബർ, വി. അനൂപ്, സുധ, മിനി മോഹൻദാസ്, ഷൈൻ, കെ.ആർ സീത, വി. വിദ്യാധരൻ എന്നിവർ സംസാരിച്ചു. ചാവക്കാട് ബസ്റ്റാൻഡിൽ നിന്ന് മാർച്ചും ഉണ്ടായി. കെ.എ ഉണ്ണികൃഷ്ണൻ, പി.എസ് അശോകൻ, ഷൈനി ഷാജി, മണി ബാഹുലേയൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments