Friday, November 20, 2026

തൃശ്ശൂർ റവന്യൂ ജില്ല ശാസ്ത്രോത്സവം; ഇരട്ട സഹോദരങ്ങൾക്ക് മികച്ച നേട്ടം

ചാവക്കാട് : തൃശ്ശൂർ റവന്യൂ ജില്ല ശാസ്ത്രോത്സവത്തിൽ ഇരട്ട സഹോദരങ്ങൾക്ക് മികച്ച നേട്ടം. എടക്കഴിയൂർ എസ്.എസ്. എം.വി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥികളായ പി.എച്ച് ജാവിദ് ഹുസൈൻ, പി.എച്ച് ഹാമിദ് ഹസൈൻ എന്നിവരാണ് നേട്ടം കൈവരിച്ചത്. ത്രെഡ് പാറ്റേൺ  ഇനത്തിൽ
പി.എച്ച് ജാവിദ് ഹുസൈൻ  എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി. സഹോദരൻ പി.എച്ച് ഹാമിദ് ഹസൈൻ ചിരട്ട ഉൽപ്പന്ന നിർമ്മാണത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി. തുടർച്ചയായി അഞ്ചാം തവണയാണ് ഇരുവരും ജില്ലാ ശാസ്ത്രോത്സവത്തിൽ മികവ് തെളിയിക്കുന്നത്.  വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജ്മെന്റ്, സ്റ്റാഫ്, പി.ടി.എ എന്നിവർ  ഇരുവരെയും അഭിനന്ദിച്ചു.എടക്കഴിയൂർ സ്വദേശികളായ പുളിക്കൽ ഹംസു – മുംതാസ് ദമ്പതികളുടെ മക്കളാണ് ഈ മിടുക്കൻമാർ .

RELATED ARTICLES
- Advertisment -

Most Popular

Recent Comments