പുന്നയൂർക്കുളം: വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ നൗഫലിന്റെ തുടർചികിത്സ ചെലവുകൾ കണ്ടെത്തുന്നതിനായി പുന്നയൂർക്കുളം നൗഫൽ ചികിത്സാ സഹായ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ബിരിയാണി ചലഞ്ച്’ വൻ വിജയം. ബിരിയാണി ചലഞ്ചിൽ പ്രദേശത്തെ സാംസ്ക്കാരിക സംഘടനകളും ക്ലബുകളും സന്നദ്ധ-യുവജന കൂട്ടായ്മകളും പങ്കാളികളായി. ഔദ്യോഗിക ചടങ്ങിൽ സമിതി ചെയർമാൻ വി.കെ മുഹമ്മദ് കൺവീനർ വി. അബ്ദുസമദിന് ബിരിയാണി ബക്കറ്റ് നൽകി ബിരിയാണി ചലഞ്ചിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ട്രഷറർ വി. റഷീദ് മടപ്പേൻ, 19-ാം വാർഡ് മെമ്പർ പി. ഷിനോദ്,
സമിതി വൈസ് ചെയർമാൻ സക്കരിയ പൂക്കാട്ട്
എന്നിവരും മറ്റ് കമ്മിറ്റി ഭാരവാഹികളും സന്നിഹിതരായി.
