Friday, November 20, 2026

മാലിന്യം തള്ളുന്നവർ ഇനി കുടുങ്ങും; നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കം

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 34 -ാം വാർഡിലെ  പ്രധാന കേന്ദ്രങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമായി.
പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിന്റെ ഭാഗമായാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ മല്ലിശ്ശേരി പറമ്പിലെ വിവിധ പ്രദേശങ്ങളിൽ സുരക്ഷാ ക്യാമറകൾ സ്ഥാപിച്ച് പ്രവർത്തനസജ്ജമാക്കി.  മേഖലയിലെ മുതിർന്ന വ്യക്തിയായ ആർ. രവികുമാർ ഉദ്ഘാടനം നിർവഹിച്ചു. അടുത്ത ഘട്ടത്തിൽ കമ്പിപ്പാലത്തെ വലിയ തോടിനോട് ചേർന്നുള്ള പ്രദേശത്ത് ക്യാമറ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തീകരിക്കും. പാലം കഴിഞ്ഞ് ഉൾ ഭാഗങ്ങളിലെ നിരവധി വീടുകളിൽ ഇതിനകം തന്നെ റോഡിലേക്ക് നിരീക്ഷണ ക്യാമറകൾ ഉള്ളതിനാൽ, പാലത്തിനോടും വലിയ തോടിനോടും ചേർന്നുള്ള മാലിന്യം നിക്ഷേപിക്കാൻ സാധ്യതയുള്ള പ്രദേശത്താണ്  ക്യാമറകൾ സ്ഥാപിക്കുക. കൂടാതെ, മാലിന്യം കൂടുതലായി നിക്ഷേപിക്കപ്പെടുന്ന മറ്റ് പ്രദേശങ്ങൾ കൂടി വിലയിരുത്തി രണ്ടാം ഘട്ടത്തിലെ രണ്ടാമത്തെ ക്യാമറ സ്ഥാപിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. വാർഡ് കൗൺസിലർ വി.എസ് നവനീത്, ഷൈൻ മനയിൽ, എസ്.കെ സന്തോഷ്, രാജേഷ്  എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments