ഗുരുവായൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നൂറ്റി ഒമ്പതാം ജന്മദിനം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കെ.പി ഉദയൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ. രവികുമാർ, നേതാക്കളായ കെ നവാസ്, എം.എസ് ശിവദാസ്, അനീഷ് പാലയൂർ, കെ.എം ഇബ്രാഹിം, കെ.എച്ച് ഷാഹുൽ ഹമീദ്, ബാലൻ വാറണാട്ട്, എ.ടി മജീദ്, കെ. നവാസ്, സി.വി ബാലകൃഷ്ണൻ, ജമാൽ താമരത്ത്, ലാജുദ്ദീൻ, സി.ജെ റെയ്മണ്ട്, ആച്ചി ബാബു, കെ.കെ വേദുരാജ്, പി.എ നാസർ, എം.വി നൗഷാദ് എന്നിവർ സംസാരിച്ചു.

ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ബ്ലോക്ക് മുൻ പ്രസിഡന്റ് ആർ. രവികുമാർ അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എസ് സൂരജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.പി ഉദയൻ,ബാലൻ വാറണാട്ട്, പ്രതീഷ് ഓടാട്ട്, ശശി പട്ടത്താക്കിൽ, സിന്റോ തോമസ്, പി. കൃഷ്ണകുമാർ, രാകേഷ് നെൻമിനി എന്നിവർ സംസാരിച്ചു.

കടപ്പുറം മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 109-ാം ജന്മദിനം അതിവിപുലമായി ആചരിച്ചു. കടപ്പുറം ഇരട്ടപ്പുഴയിൽ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണം മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി മുസ്താഖ് അലി ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് കടപ്പുറം മണ്ഡലം പ്രസിഡണ്ട് കൊപ്പര ശൈലജ അധ്യക്ഷത വഹിച്ചു. കെജി വിജേഷ്, മൂക്കൻ കാഞ്ചന, മിസിരിയ മുസ്താഖ് അലി അലി, അണ്ടത്തോട് നസിയ, ശ്രുതിഎ എസ്, സി പി പ്രദീപ് സംസാരിച്ചു

