കുട്ടനെല്ലൂർ ബൈപ്പാസിൽ നിന്നും നിയമവിരുദ്ധമായി പെട്ടി ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 116 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പോലീസ് പിടികൂടി. വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിലെ റൗഡിയും നിരവധി അബ്കാരി കേസുകളിലെ പ്രതിയുമായ വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശി പടപ്പറമ്പിൽ വീട്ടിൽ ക്രിസ്റ്റീൻ (48) എന്നയാളെയാണ് അനധികൃത മദ്യക്കടത്തിന് അറസ്റ്റ് ചെയ്തത്. ഒല്ലൂർ എ.സി.പി ബെന്നിയുടെയും ഒല്ലൂർ പോലീസ് ഇൻസ്പെക്ടർ അനുദാസിന്റെയും നിർദ്ദേശപ്രകാരമാണ് ഒല്ലൂർ പോലീസ് മദ്യവുമായി ഇയാളെ പിടികൂടിയത്. ഇൻസ്പെക്ടർ അനു ദാസ്, സബ് ഇൻസ്പെക്ടർ ജെ.ആർ. ശ്രീകാന്ത്, എ.എസ്.ഐമാരായ സുനിൽകുമാർ, ഉല്ലാസ്, അരുൺഘോഷ്, സി.പി.ഒമാരായ അജിത്ത്, റാഫി, നിരാജ് മോൻ, അനീഷ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
▪️ഒന്നാം ദിവസം – (ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം നാടോടി നൃത്തം) – ലിങ്ക്👇
▪️രണ്ടാം ദിവസം – ( അറബന മുട്ട്, ദഫ്മുട്ട്, കോൽക്കളി, വട്ടപ്പാട്ട്)- ലിങ്ക്👇
▪️മൂന്നാം ദിവസം – (ഒപ്പന UP, HS, HSS) – ലിങ്ക്👇
▪️നാലാം ദിവസം – (പണിയ നൃത്തം, മുലപ്പുലയാട്ടം, ഇരുള നൃത്തം, മംഗലം കളി)
സമാപന സമ്മേളനം, സമ്മാനദാനം – ലിങ്ക്👇
