Sunday, November 15, 2026

ആയൂർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

ഗുരുവായൂർ: പൂക്കോട് ഗവൺമെന്റ് ആയൂർവേദ ഡിസ്‌പെൻസറിയും നഗരസഭ ഒന്നാം വാർഡും സംയുക്തമായി. ആയൂർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
തൊഴിയൂർ ആരോഗ്യ ഉപകേന്ദ്രം ഹാളിൽ നടന്ന ക്യാമ്പ് ക്ഷേമ കാര്യസ്റ്റാൻഡിങ് സ്ഥിരം സമിതി അധ്യക്ഷൻ വി. അനൂപ് ഉത്ഘാടനം ചെയ്തു. ആയൂർവേദത്തിന്റെ പ്രാധാന്യം വ്യക്തമാക്കികൊണ്ട് പൂക്കോട് ഗവ. ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. എ.എസ് ദിവ്യശ്രീ ബോധവൽക്കരണവും ലോക പ്രമേഹ ദിനത്തിനോടനുബന്ധിച്ച് മൾട്ടി പർപ്പസ് ഹെൽത്ത്‌ വർക്കർ രാഖി രവീന്ദ്രനും സംസാരിച്ചു. യോഗയുടെ പ്രാധാന്യം വ്യക്തമാക്കി യോഗ ഇൻസ്‌ട്രക്ടർ ഡോ. അരുന്ധതി ക്ലാസെടുത്തു. വാർഡ് കൗൺസിലർ ഷബാന ഷെമീർ സ്വാഗതവും ബാലൻ നന്ദിയും പറഞ്ഞു. മെഡിക്കൽ ക്യാസിന്റെ ഭാഗമായി മരുന്ന് വിതരണവും ഉണ്ടായി. 56 പേർ ക്യാമ്പിൽ പങ്കെടുത്തു.

▪️ഒന്നാം ദിവസം – (ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം നാടോടി നൃത്തം) – ലിങ്ക്👇

▪️രണ്ടാം ദിവസം – ( അറബന മുട്ട്, ദഫ്മുട്ട്, കോൽക്കളി, വട്ടപ്പാട്ട്)- ലിങ്ക്👇

▪️മൂന്നാം ദിവസം – (ഒപ്പന UP, HS, HSS) – ലിങ്ക്👇

▪️നാലാം ദിവസം – (പണിയ നൃത്തം, മുലപ്പുലയാട്ടം, ഇരുള നൃത്തം, മംഗലം കളി)

സമാപന സമ്മേളനം, സമ്മാനദാനം – ലിങ്ക്👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments