Monday, November 9, 2026

ചാവക്കാട് എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിലെ അമാവാസി ഉത്സവം ഭക്തിസാന്ദ്രം

ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിലെ അമാവാസി ഉത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു.  അമാവാസി ഉത്സവദിനത്തിൽ രാവിലെ 8.30-ന്  അവിയൂര്‍ ചക്കനാത്ത് ഖളൂരിക ദേവീ ക്ഷേത്രത്തില്‍നിന്ന് ക്ഷേത്രം കമ്മിറ്റിയുടെയും ഉച്ചതിരിഞ്ഞ് മൂന്നിന് പഞ്ചവടി സെന്ററില്‍നിന്നും എഴുന്നള്ളിപ്പ് ഉണ്ടായി. ക്ഷേത്രം കമ്മിറ്റിക്കായി ഗജരാജന്‍ ചിറക്കല്‍ കാളിദാസന്‍ തിടമ്പേറ്റി. ക്ഷേത്രം കമ്മിറ്റിയുടെ എഴുന്നള്ളിപ്പും വടക്കുഭാഗം, തെക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റികളുടെ എഴുന്നള്ളിപ്പുകളും വൈകീട്ട് ക്ഷേത്രത്തിലെത്തി കൂട്ടിയെഴുന്നള്ളിപ്പ് നടത്തി. കൂട്ടിയെഴുന്നള്ളിപ്പില്‍ ഏഴ് ആനകളും കാവടികളും വിവിധ കലാരൂപങ്ങളും അണിനിരന്നു. ഉത്സവാഘോഷത്തിന്റെ ഭാഗമായി രാത്രി പത്തിന് നാടകാവതരണം ഉണ്ടായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments