Wednesday, November 4, 2026

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം; കടപ്പുറം അഴിമുഖം വാർഡിൽ പതാക ഉയർത്തി

കടപ്പുറം: ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്ന പ്രമേയത്തിൽ നവംബർ 6,7,8 തിയ്യതികളിലായി എറണാകുളത്ത് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് അഴിമുഖം 11-ാം വാർഡിൻ്റെ നേതൃത്വത്തിൽ പതാക ഉയർത്തി. ബി.കെ.ആറ്റക്കോയ തങ്ങൾ സ്മാരക വാർഡ് ലീഗ് കമ്മിറ്റി ഓഫീസിന് മുന്നിൽ നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് വാർഡ് പ്രസിഡൻ്റ് പി.എസ്.അബൂബക്കർ പതാക ഉയർത്തൽ കർമ്മം നിർവ്വഹിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ.അഷ്ക്കർ അലി, വാർഡ് ജനറൽ സെക്രട്ടറി എം.കെ അബ്ദുൽ കലാം, യൂത്ത് ലീഗ് എം.എസ്.എഫ് നേതാക്കളായ മുനീർ കടവിൽ, പി.എസ് മുഹമ്മദ് ഷമീർ, ഏ.കെ.മുനീർ, പി.എസ് ഷബീർ, അസ്‌മീർ കലാം, പി.എസ് ശംസു, പി.എ.അൻസർ, പി.എച്ച് ഹാഷിം, പി.എൻ മുഹമ്മദ് നിഷാദ്, ബിലാൽ ഖാലിദ്, പി.എ.അമാൻ അഹമ്മദ് എന്നിവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments