Wednesday, November 4, 2026

ഒരുമനയൂർ സർവീസ് സഹകരണ ബാങ്കിലെ ജോലി നിയമനം; ഒരുമനയൂരിൽ കോൺഗ്രസിൽ ഭിന്നത

ഒരുമനയൂർ: ഒരുമനയൂർ സർവീസ് സഹകരണ ബാങ്കിലെ ജോലി നിയമനത്തെ ചൊല്ലി ഒരുമനയൂരിൽ കോൺഗ്രസിൽ ഭിന്നത. മണ്ഡലം കമ്മിറ്റി അറിയാതെയാണ് ഒരുമനയൂർ സർവീസ് സഹകരണ ബാങ്കിൽ കോൺഗ്രസ് പാനലിൽ മൂന്നുപേരെ ജോലിക്കു നിയമിച്ചതെന്ന പാർട്ടിക്കുള്ളിലെ ചർച്ച മൂലം കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം പോലും ചേരാൻ കഴിയാത്ത അവസ്ഥയാണ്. ചാവക്കാട് – ചേറ്റുവ റോഡിൻ്റെ ശോചനീയാവസ്ഥയ്ക്കെതിരെയുള്ള പ്രതിഷേധ പരിപാടിയുടെ ഭാഗമായി നടത്താൻ തീരുമാനിച്ച യോഗം പോലും ഇക്കാരണത്താൽ ചേരാൻ കഴിഞ്ഞിട്ടില്ല. വൻ തുക വാങ്ങി ബാങ്കിൽ മൂന്നു നിയമനങ്ങൾ നടത്തിയെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്. യോഗം നടത്തിയാൽ ഇക്കാര്യത്തെക്കുറിച്ച് ചോദ്യം ഉയരുമെന്ന കാരണം മൂലമാണ് യോഗം വിളിച്ചുചേർക്കാൻ മണ്ഡലം കമ്മിറ്റി തയ്യാറാകാത്തതെന്നാണ് സൂചന. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രസിഡണ്ടിനും കെ.പി.സി.സിക്കും പരാതി നൽകാനാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ഒരുങ്ങുന്നത്. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments