Monday, October 26, 2026

പാലിയേക്കര ചിറ്റിശ്ശേരിയില്‍ സഹോദരിയെ കൊലപ്പെടുത്തി സഹോദരന്‍ ജീവനൊടുക്കി

പാലിയേക്കര ചിറ്റിശ്ശേരിയില്‍ സഹോദരിയെ കൊലപ്പെടുത്തി സഹോദരന്‍ ജീവനൊടുക്കി. ചിറ്റിശ്ശേരി ചാമപറമ്പില്‍ 63 വയസുള്ള ഇന്ദിര, സഹോദരൻ 58 വയസുള്ള അപ്പു എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഇന്ദിരയെ കിടപ്പുമുറിയിലും അപ്പുവിനെ അടുക്കളയിലും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ദിരയുടെ കൈ ഞെരമ്പ് മുറിച്ച നിലയിലും മുഖത്ത് തലയിണ ഇരുന്ന നിലയിലുമാണ് മൃതദേഹം കണ്ടത്. അപ്പുവിനെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് ഇന്ദിര. അപ്പുവിൻ്റെ മകൻ എക്സൈസ് ഉദ്യോഗസ്ഥാനായ  വൈഷ്ണവ് രാവിലെ എഴുന്നേറ്റ് വന്നപ്പോഴാണ് രണ്ട് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈഷ്ണവും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മുകളിലെ നിലയിലായിരുന്നു മകന്‍ ഉറങ്ങി കിടന്നിരുന്നത്. രാവിലെ മരുമകള്‍ എഴുന്നേറ്റപ്പോള്‍ മുറിയുടെ വാതില്‍ പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഉടന്‍ തന്നെ വൈഷ്ണവിനെ ഫോണ്‍ വിളിച്ചാണ് വാതില്‍ തുറപ്പിച്ചത്. പിന്നീട് ഇവര്‍ നോക്കിയപ്പോഴാണ് രണ്ട് പേരെയും മരിച്ച നിലയില്‍ കണ്ടത്. അപ്പുവിൻ്റെ ഭാര്യ തൊട്ടുടുത്ത് ഉള്ള മറ്റൊരു മകനായ ജിഷ്ണുവിന്റെ വീട്ടിലാണ് രാത്രി കിടന്നിരുന്നത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments