Saturday, October 24, 2026

ഒടുവിൽ അനുമതി; ചാവക്കാട്  – ചേറ്റുവ റോഡിന്‍റെ ടെണ്ടറിന് സര്‍ക്കാര്‍ അനുമതിയായി

വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന ചാവക്കാട് മുതല്‍ ചേറ്റുവ വരെയുള്ള റോഡ് നിര്‍മ്മാണ പ്രവര്‍ത്തിയുടെ ടെണ്ടറിന്  അനുമതി. റോഡ് ഗതാഗതയോഗ്യമാക്കുന്നതിനുള്ള അടിയന്തിര പ്രവര്‍ത്തികള്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത് എന്‍.എച്ച് വിഭാഗം ചീഫ് എഞ്ചിനീയര്‍ ഐസക്ക് വര്‍ഗ്ഗീസ് അറിയിച്ചു. ചാവക്കാട് – ചേറ്റുവ റോഡ് ഒറ്റതവണ അറ്റകുറ്റപണിക്കായി 1.63 കോടി രൂപ ദേശീയ പാത അതോറിറ്റി 2 മാസം മുന്‍പ് മാത്രമാണ് അനുവദിച്ചത്. ദേശീയ പാത അതോറിറ്റിയിലും സംസ്ഥാന സര്‍ക്കാര്‍ മുഖേനയും നിരന്തരമായി നടത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ദേശീയ പാത അതോറിറ്റി അറ്റകുറ്റപണിക്ക് ഫണ്ട് അനുവദിക്കാന്‍ തയ്യാറായത്. ദേശീയ പാത അതോറിറ്റിക്ക് മാത്രമേ റോഡ് അറ്റകുറ്റപണി നടത്താന്‍ സാധിക്കുകയുള്ളൂ എന്ന യാഥാര്‍ത്ഥ്യം മറച്ച് വെച്ച് വലിയ ആക്ഷേപമാണ് നേരിടേണ്ടി വന്നത്. റോഡിലെ കുഴികള്‍ അടക്കുകയും അടിയന്തിര അറ്റകുറ്റപണി ചെയ്യുന്നതിനും കരാറുകാരന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.   ഇപ്പോഴും ഈ റോഡ് ദേശീയ പാത അതോറിറ്റിയുടെ ഉടമസ്ഥതയില്‍ തന്നെയാണ് ഉള്ളതെന്നും നവീകരിക്കുന്ന പുതിയ ദേശീയ പാതയുടെ ഭാഗമാകാത്ത പഴയ എന്‍.എച്ച്  ബൈലൈനുകള്‍ സംസ്ഥാന പൊതുമരാമത്ത് റോഡ് വിഭാഗത്തിന് അടിയന്തിരമായി കൈമാറി നല്‍കുന്നതിന് നടപടി ഉണ്ടാകണമെന്നും എൻ. കെ അക്ബർ എംഎൽഎ ആവശ്യപ്പെട്ടു

RELATED ARTICLES
- Advertisment -

Most Popular

Recent Comments