Saturday, October 24, 2026

‘രാജിവെച്ചില്ലെങ്കിൽ ഗ്യാനേഷ് കുമാറിനെ രാഷട്രപതി പുറത്താക്കണം’ എം.എസ്.എസ്

എസ്.ഐ.ആറിലൂടെ ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാൻ ഗൂഡാലോചന നടത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും അതിന് തയ്യാറായില്ലെങ്കിൽ  അദ്ദേഹത്തെ പുറത്താക്കാൻ രാഷട്രപതി തയ്യറാവണമെന്നും എം.എസ്.എസ് ചാവക്കാട് മേഖല പ്രവർത്തക യോഗം ആവശ്യപ്പെട്ടു. ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഡൽഹിയിലടക്കം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് യോഗം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. നിലവിലെ എസ്ഐആർ പ്രക്രിയ പൂർണ്ണമായും നിർത്തി വെക്കണമെന്നും യോഗം പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോടും ഇലക്ഷൻ കമ്മീഷനോടും ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.എസ് നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. എം.പി ബഷീർ, അഡ്വ. പി.വി മൊയിനുദ്ദീൻ, ഹാരീസ് കെ മുഹമ്മദ്, ഹക്കീം ഇംബാറക്ക്, ടി.വി അഷ്‌റഫ്, ജമാൽ താമരത്ത്, പി.കെ സൈതാലിക്കുട്ടി എന്നിവർ സംസാരിച്ചു. സെക്രട്ടറി എ.വി മുഹമ്മദ് അഷ്‌റഫ് സ്വാഗതവും അബ്‌ദുറഹിമാൻ കുഞ്ഞി നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments