ഗുരുവായൂർ: ചെറുവയൽ രാമൻ്റെ പാരമ്പര്യ പൈവിത്തുകൾ സംരക്ഷിക്കാൻ നടപടി വേണമെന്ന് ജീവ ഗുരുവായൂർ ആവശ്യപ്പെട്ടു. ജീവ ഗുരുവായൂരിന്റെ നേതൃത്വത്തിൽ നടത്തിയ ചെറുവയൽരാമൻ അനുസ്മരണ യോഗത്തിലാണ് ആവശ്യം ഉയർന്നത്. യോഗത്തിൻ്റെ ഭാഗമായി രോഗം തരാത്ത ഭക്ഷണം പരിചയപ്പെടുത്തുന്ന ചങ്ങാതി കുറി നടന്നു. ‘കിഴങ്ങുകളും പ്രമേഹവും’ എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസ്സ് ഡോ. പി.എ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പ്രിയ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. അഡ്വ. രവി ചങ്കത്ത് അനുസ്മരണ സന്ദേശം അവതരിപ്പിച്ചു. പി. ശിവദാസൻ, കെ.കെ പ്രതാപൻ, സന്ധ്യ ഭരതൻ, വി.എം ഹുസൈൻ, കെ.യു കാർത്തികേയൻ എന്നിവർ സംസാരിച്ചു.
