ചാവക്കാട്: ചാവക്കാട് നഗരസഭ താലൂക്ക് ആശുപത്രിയിൽ നിർമ്മാണം പൂർത്തിയായ പുതിയ കാഷ്വാലിറ്റി കോംപ്ലക്സിന്റെ ഉദ്ഘാടനം നവംബർ രണ്ടിന് നടക്കും. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം നിർവ്വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘാടക സമിതി യോഗം ചേർന്നു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ എ.എച്ച് അക്ബർ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാർ സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. യതീന്ദ്രദാസ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എച്ച്. സലാം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ മത്രംകോട്ട്, വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രഞ്ജിത്ത് കുമാർ, മുൻ നഗരസഭ ചെയർപേഴ്സണും കൗൺസിലറുമായ ഷീജ പ്രശാന്ത് എന്നിവർ സംസാരിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് ചടങ്ങിന് നന്ദി പറഞ്ഞു. ജനപ്രതിനിധികൾ, താലൂക്ക് ആശുപത്രി ജീവനക്കാർ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
