Thursday, October 22, 2026

ബൈക്ക് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വാടാനപ്പള്ളി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നാട്ടിക ക്ലിന്റ് നഗറിന് വടക്ക് ഭാഗം താമസിക്കുന്ന പുതിയവീട്ടിൽ അഷ്‌റഫ്‌ മകൻ അനസ്  (31) ആണ് മരിച്ചത്. മൂന്നാഴ്ച മുൻപ് കൊടുങ്ങല്ലൂർ കാര പടിഞ്ഞാറെ ടിപ്പു സുൽത്താൻ റോഡിൽ വെച്ചായിരുന്നു അപകടം. കൂട്ടുകാരനോടൊപ്പം സ്കൂട്ടറിൽ വരുമ്പോൾ നായ വട്ടം ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്. അപകടത്തിൽ കൂട്ടുകാരനും നിസാര പരിക്കേറ്റിരുന്നു. അവിവാഹിതനാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് വൈകീട്ട് നാട്ടിക ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും.

മാതാവ് : നസീമ

സഹോദരങ്ങൾ : ഷിയാസ്, തമീം

RELATED ARTICLES
- Advertisment -

Most Popular

Recent Comments