Tuesday, October 20, 2026

കെ.വി.വി.ഇ.എസ് ഗുരുവായൂർ നിയോജക മണ്ഡലം കൺവെൻഷൻ ‘ലീഡേഴ്സ് മീറ്റ് ‘ സംഘടിപ്പിച്ചു

ചാവക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഗുരുവായൂർ നിയോജക മണ്ഡലം കൺവെൻഷൻ ‘ലീഡേഴ്സ് മീറ്റ് ‘ സംഘടിപ്പിച്ചു. ചാവക്കാട് വ്യാപാര ഭവനിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കെ.വി അബ്ദുൽ ഹമീദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് ലൂക്കോസ് തലക്കോട്ടൂർ അധ്യക്ഷത വഹിച്ചു. കെവിവിഇഎസ് ജില്ല ജനറൽ സെക്രട്ടറി എൻ.ആർ വിനോദ് കുമാർ, ട്രഷറർ ജോയ് മുത്തേടൻ എന്നിവർ മുഖ്യാതിഥികളായി. ജില്ല വൈസ് പ്രസിഡന്റ്‌ ഇ.പി ജോണി, സെക്രട്ടറിമാരായ ജോഷി തേറാട്ടിൽ, സി.എൽ റാഫേൽ, രഞ്ജിമോൻ,  മണ്ഡലം വൈസ് ചെയർമാന്മാരായ ജോർജ് എടക്കഴിയൂർ, ആർ.റ്റി ജലീൽ, ജോയിന്റ് കൺവീനർമാരായ രമേശ്‌ പുത്തൂർ, എ.കെ ഉണ്ണികൃഷ്ണൻ, മുഹമ്മദലി അണ്ടത്തോട് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ജോജി തോമസ് സ്വാഗതവും നിയോജക മണ്ഡലം വൈസ് ചെയർമാൻ ലോറൻസ് ഏങ്ങണ്ടിയൂർ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments