എസ്.ഐ.ആറിലൂടെ 13 കോടി ജനങ്ങളെ വോട്ടർ പട്ടികയിൽ നിന്നും വെട്ടി മാറ്റി ജനാധിപത്യത്തിന് അന്ത്യം കുറിക്കാൻ ബിജെപി നടത്തുന്ന കുത്സിത ശ്രമങ്ങളെ ജനാധിപത്യ ഇന്ത്യ ചെറുതുതോൽപ്പിക്കുമെന്ന് മത്സ്യ തൊഴിലാളി യൂണിയൻ ദേശീയ ജനറൽ സെക്രട്ടറി പി.എ ഷാഹുൽ ഹമീദ് പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു എസ്.ടി.യു ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാവക്കാട് മുനിസിപ്പൽ സ്ക്വയറിൽ സംഘടിപ്പിച്ച പരിപാടിയിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് വി പി മൻസൂർ അലി അധ്യക്ഷത വഹിച്ചു. എസ് ടി യു സംസ്ഥാന പ്രവർത്തക സമിതി അംഗം ഹംസക്കുട്ടി മന്നലാംകുന്ന് മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പി വി ഉമ്മർക്കുഞ്ഞി, പി കെ ബഷീർ, യൂത്ത് ലീഗ് ജില്ല സെക്രട്ടറി അസീസ് മന്നലാംകുന്ന്, എൽ ജി എം എൽ ജില്ലാ പ്രസിഡൻ്റ് ആർ കെ ഇസ്മായിൽ, എന്നിവർ പ്രസംഗിച്ചു. ചാവക്കാട് സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് മത്സ്യ തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എ കെ മൊയ്തുണ്ണി, മത്സ്യതൊഴിലാളി യൂണിയൻ എസ് ടി യു ജില്ലാ സെക്രട്ടറി പി എ നസീർ, ജില്ല പഞ്ചായത്ത് മെമ്പർ ഷംസീറ അഷറഫ്, പുന്നയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റസല റഹീം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷഹർബാൻ, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി പി എം മുജീബ്, മുനിസിപ്പൽ ഫൈസൽ കാനാംപുള്ളി, അലി അകലാട്,ഗ്രാമ പഞ്ചായത്ത് അംഗംങ്ങളായ സലീം അച്ചപ്പുള്ളി, ഐഷ, എസ്ടി യു നേതാക്കളായ മുട്ടിൽ ഖാലിദ്, എ വി അബ്ദുൽ ഗഫൂർ, സൈദ്മുഹമ്മദ് കരിമ്പി, റിയാസ് ചാവക്കാട്, സുൽത്താൻ ചാവക്കാട്,സി വി സുബ്രമണ്യൻ, പ്രീതി ശ്രീനിവാസൻ,മുസ്തഫ എന്നിവർ നേതൃത്വം നൽകി. നിയോജക മണ്ഡലം സെക്രട്ടറി അബ്ദുൽ സലീം കുന്നത്ത് സ്വാഗതവും പോക്കാക്കില്ലത്ത് സൈദ് മുഹമ്മദ് നന്ദിയും പറഞ്ഞു.
