Monday, October 19, 2026

‘കിഫ്ബിയെ വേട്ടയാടുന്നവർ ചരിത്രം തമസ്കരിക്കുന്നു’ – കെ.വി അബ്ദുൽ ഖാദർ

കിഫ്ബിയെ വേട്ടയാടുന്നവർ ചരിത്രം തമസ്കരിക്കുകയാണെന്ന് ഗുരുവായൂർ നിയോജകമണ്ഡലം മുൻ എം.എൽ.എയും സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയുമായ കെ വി അബ്ദുൽ ഖാദർ. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അബ്ദുൽ ഖദറിന്റെ അഭിപ്രായപ്രകടനം. കിഫ്ബി ഇല്ലായിരുന്നെങ്കിൽ…? എന്ന തലക്കെട്ട് കൂടി ആരംഭിക്കുന്ന പോസ്റ്റിൽ കേരളത്തിൻ്റ വികസന പ്രവർത്തനങ്ങളിൽ കിഫ്ബിയുടെ പങ്ക് വരച്ചുകാട്ടുന്നുണ്ട്.

പോസ്റ്റ് ഇങ്ങനെ 👇

കിഫ്ബി ഇല്ലായിരുന്നെങ്കിൽ…?

കേരളത്തിലെ യുഡിഎഫും
അവരെ പിന്താങ്ങുന്ന ചില
മാധ്യമങ്ങളും ‘കിഫ്ബി ‘ ക്കെതിരെ
നടത്തുന്ന പ്രചാരവേലകൾ എത്ര
നികൃഷ്ടമാണ് എന്ന് അടിവരയിട്ട്
തെളിയിക്കുന്ന എത്രയെത്ര
ഉദാഹരണങ്ങളാണ് നമ്മുടെ
മുമ്പിലുള്ളത
ഏറ്റവും പ്രധാനപ്പെട്ട വികസനപദ്ധതി
ദേശീയ പാത 66 തന്നെയാണ്.
കാസർകോഡ് മുതൽ തിരുവനന്തപുരം
വരെയുള്ള ദേശീയ പാത..

ഏതാണ്ട് നാൽപതു വർഷമായി
നമ്മളെല്ലാം പറഞ്ഞു കേട്ടതാണ്
ഈ പാതയെ കുറിച്ച്..
മാറി മാറി സർക്കാരുകൾ ഭരിച്ചിട്ടും
ഇത് യാഥാർത്ഥ്യമായില്ല.
2016 ൽ ശ്രീ പിണറായി വിജയന്റെ
നേതൃത്വത്തിലുള്ള എൽ ഡി എഫ്
സർക്കാർ അധികാരത്തിലേറിയപ്പോൾ
ദേശീയ പാതയെന്ന അജണ്ടക്ക്
വീണ്ടും ജീവൻ വച്ചു.
സർക്കാരിന്റെ മുന്നിൽ വലിയൊരു
പ്രതിബന്ധമായിരുന്നു സ്ഥലമേറ്റെടുക്കൽ.

ആദ്യം റോഡ് അലൈന്റ്മെന്റ് നിശ്ചയിക്കണമായിരുന്നു.
സ്ഥലം ഏതേത് ഉടമകളുടേത്
എന്ന് തിട്ടപ്പെടുത്തണം.
തൃശൂർ ജില്ലയുടെ കാര്യം
പ്രത്യേകം ഞാനോർക്കുന്നു.
മൂന്ന് റൂട്ടുകളാണ് കൺസൾട്ടിങ്
കമ്പനി തയ്യാറാക്കിയത്.
ദിവംഗതനായ ശ്രീ എ.കെ  വാസുദേവനെ
ഈ സന്ദർഭത്തിൽ ഓർക്കുന്നു.

അന്നത്തെ ജില്ലാ കളക്ടർ
തൃശൂർ കളക്ടറേറ്റിൽ
പാത കടന്നുപോകുന്ന ഭാഗത്തെ
എം എൽ എ മാർ, തദ്ദേശ ഭരണ
സ്ഥാപനങ്ങളിലെ അദ്ധ്യക്ഷർ
എന്നിവരുടെ യോഗം വിളിച്ചു.
മൂന്നു റൂട്ടുകൾ അവർ പ്രദർശിപ്പിച്ചു.
കാപ്പിരിക്കാട് മുതൽ കോട്ടപ്പുറം
വരെ മൂന്ന് റൂട്ടുകൾ.
ഇതിലേതുവേണമെങ്കിലും
തെരഞ്ഞെടുക്കാം.
സത്യത്തിൽ ഞങ്ങൾക്ക്
ഭൂമിയുടെ സർവ്വേ നമ്പരുകൾ
കൊണ്ട് മാത്രം നിശ്ചയിക്കുക
എളുപ്പമായിരുന്നില്ല.
ശ്രീ എ.കെ വാസുദേവൻ ( അദ്ദേഹം
നേരെത്തെ ചാവക്കാട് ആർ ഐ,
ചാവക്കാട് തഹസിൽദാർ,
എഡിഎം എന്നീ ചുമതലകൾ
വഹിച്ചയാളാണ് )
ഓരോ ഭാഗങ്ങളും ജനപ്രതിനിധികൾക്ക്
പറഞ്ഞു തന്നു.
ഏറ്റവും കുറച്ച് കെട്ടിടങ്ങൾ മാത്രം
എടുക്കേണ്ടി വരുന്ന, പ്രധാന ക്ഷേത്രങ്ങൾ,
പള്ളികൾ, മറ്റ് ആരാധനാലയങ്ങൾ
എന്നിവ സംരക്ഷിക്കപ്പെടുന്ന
റൂട്ട് ഞങ്ങൾ തെരഞ്ഞെടുത്തു.
അതാണിപ്പോഴത്തെ ദേശീയപാത..

സർക്കാറിന് നേരിടേണ്ടി വന്ന
രണ്ടാമത്തെ പ്രശ്നം ഭൂവുടമകളുടേയും
കോൺഗ്രസ്, ലീഗ് , ബിജെപി, തുടങ്ങിയ
പാർട്ടികളുടേയും ആക്ഷൻ കൗൺസിൽ.
മറ്റു ചില സംഘടനകളുടെയും ശക്തമായ
പ്രതിഷേധമായിരുന്നു.
ഭൂമി ഏറ്റെടുക്കാൻ പാടില്ല.
കാരണം സർക്കാരിന്റെ കയ്യിൽ
പണമില്ല.
മലപ്പുറത്ത് മുസ്ലിം ലീഗ്, എം എൽ എ മാർ
സർക്കാരിനെ മുൾമുനയിൽ നിറുത്തി.
ജനങ്ങളെ ശരിക്കും ഇളക്കി വിട്ടു.
തളിപറമ്പിലെ കോ- ലീ- ബി പ്രക്ഷോഭം
ആരും മറന്നിട്ടുണ്ടാകില്ല.

ഗുരുവായൂർ എം എൽ എ ആയിരുന്ന
എന്റെ വീട്ടിലേക്ക് നാലു തവണ
മാർച്ച് നടത്തി ഭൂമി ഏറ്റെടുക്കൽ വിരുദ്ധ
സമിതിക്കാർ. മുസ്ലിം ലീഗ് ചാവക്കാട്
ടൗണിൽ പ്രത്യേക മാർച്ചും ധർണ്ണയും
നടത്തി..
ദേശീയ പാതക്ക് വേണ്ടി സ്ഥലം
ഏറ്റെടുക്കുന്നതിനെതിരെ
ഏങ്ങണ്ടിയൂരിൽ പന്തൽ കെട്ടി
പ്രക്ഷോഭം ആരംഭിച്ചു കോൺഗ്രസ്..
അവരുടെ ജില്ലയിലെ ഏറ്റവും
ഉന്നതനായ നേതാവ് തന്നെ
ഈ സമരത്തിന് നേതൃത്വം നൽകി.

സംസ്ഥാന സർക്കാരിന്റെ ചുമതല
ഭൂമി ഏറ്റെടുത്ത് നൽകുക എന്നതായിരുന്നു.
നേരത്തെ ഉണ്ടായിരുന്ന പ്രാക്ടീസ്
ഇതിനായുള്ള മുഴുവൻ തുകയും
കേന്ദ്ര സർക്കാർ നൽകും എന്നതായിരുന്നു.
ഇത് ചരിത്രത്തിലാദ്യമായി ലംഘിക്കപ്പെട്ടു.
കേന്ദ്ര സർക്കാർ കേരളത്തിന്
കത്തയച്ചു.
‘ഭൂമി ഏറ്റെടുക്കുമ്പോൾ ആവശ്യമായി
വരുന്ന തുകയുടെ 25 % കേരളം
മുൻകൂറായി കെട്ടിവയ്ക്കണം.
ഇത് നമ്മുടെ മുമ്പിലുള്ള രണ്ടാമത്തെയും
ഏറ്റവും പ്രധാനപ്പെട്ടതുമായ തടസമായി.
കേരളം പോലൊരു സംസ്ഥാനത്തിന്
അത്രയും വലിയൊരു തുക നൽകുക
അസാദ്ധ്യമാണ്.
കേരളം പക്ഷെ പിന്മാറുകയല്ല ചെയ്തത്.
ഭാവി കേരളത്തിന് അനിവാര്യമായ
ഒരു നവീന പാത ഉണ്ടാകാൻ
കേന്ദ്രവും ദേശീയ പാത അതോറിട്ടിയും
മുന്നോട്ട് വച്ച ഉപാധി അംഗീകരിച്ചു.
കിഫ്ബി വഴി അതിനാവശ്യമായ
തുക നൽകുമെന്ന് മുഖ്യമന്ത്രി
പിണറായി വിജയൻ സഭയിൽ
പ്രഖ്യാപിച്ചു
5750 കോടി രൂപ കേന്ദ്ര സർക്കാരിന്
മുൻകൂറായി കിഫ്ബിയിൽ നിന്ന്
കെട്ടിവച്ചു.
അങ്ങിനെയാണ് ഭൂമി ഏറ്റെടുത്തത്.
മതിയായ പ്രതിഫലം ഭൂ ഉടമകൾക്ക്
നൽകാൻ കഴിഞ്ഞു..

ഉത്തര കേരളത്തിലെ രണ്ട് റീച്ചുകൾ
ഇപ്പോൾ രാജ്യത്തിന് സമർപ്പിക്കപ്പെട്ടു.
മറ്റിടങ്ങളിൽ നിർമ്മാണം പുരോഗമിക്കുന്നു.
കിഫ്ബി എന്ന സംവിധാനം
കേരളത്തിൽ ഉണ്ടായിരുന്നില്ലെങ്കിൽ
ആധുനിക കേരളത്തിലെ ഏറ്റവും
പ്രധാനപ്പെട്ട ഈ പാത സ്വപ്നം
മാത്രമായി അവശേഷിക്കുമായിരുന്നു.
യാതൊരു മനസാക്ഷികുത്തുമില്ലാതെ
കിഫ്ബിയെ വേട്ടയാടിയവർ
ഈ ചരിത്രമെല്ലാം ബോധപൂർവ്വം
തമസ്ക്കരിക്കുകയാണ്.
ആര് തമസ്ക്കരിച്ചാലും
സൂര്യ വെളിച്ചം പോലെ
സത്യമായി ഈ യാഥാർത്ഥ്യം
എന്നും തിളങ്ങുക തന്നെ
ചെയ്യും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments