Monday, October 19, 2026

ബാലസംഘം ചാവക്കാട് ഏരിയ സമ്മേളനം സമാപിച്ചു

ബാലസംഘം ചാവക്കാട് ഏരിയ സമ്മേളനം സമാപിച്ചു. മണത്തല മിനി വാഗമൺ ബീച്ചിൽ നടന്ന സമ്മേളനം ബാലസംഘം ജില്ല സെക്രട്ടറി സാൻജോ തോമസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ദീക്ഷിക അധ്യക്ഷത വഹിച്ചു.  ബാലസംഘം ഏരിയ സെക്രട്ടറി താര ഇസ്മയിൽ, ജില്ല കോർഡിനേറ്റർ നൗമി  പ്രസാദ്, ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ ഭാഗ്യ കെ ബാബു, പി.വി ലെനിൻ,  ജില്ല കമ്മറ്റി അംഗം മുഹമ്മദ് നിഷാം തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ചെയർപേഴ്സൺ ഷീജ പ്രശാന്ത് സ്വാഗതവും ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്ത ഹന്ന അജിത്ത് നന്ദിയും പറഞ്ഞു. ഡിജിറ്റൽ കാലഘട്ടത്തിൽ ഡിജിറ്റൽ ഡിവൈസുകൾ ഒഴിവാക്കുകയല്ല, മറിച്ച് ഉത്തരവാദിത്വ പൂർണമായ ഡിജിറ്റൽ ഡിവൈസ് ഉപയോഗമാണ് പ്രാവർ വർത്തികമാക്കേണ്ടത് എന്നും ഡിജിറ്റൽ കാലത്തെ അപകടങ്ങളെ തരണം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭാരവാഹികളായി സെക്രട്ടറി ഹന്ന അജിത്ത്, പ്രസിഡന്റ് റിയ റൈനസ്, വൈസ് പ്രസിഡണ്ടുമാരായി ഫാത്തിമ നസ്റിൻ, ടി.എ ആരവ്, ജോയിൻ്റ് സെക്രട്ടറിമാരായി ദീക്ഷിക പ്രമോദ്,  കെ.എ ഫഹദ്, കൺവീനർ ഷംസു കല്ലൂർ, കോർഡിനേറ്റർ പ്രജിൽ അമൻ എന്നിവരെയും തിരഞ്ഞെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments