35 രാജ്യങ്ങൾ സഞ്ചരിച്ച് അമേരിക്കയിലേക്ക് കടക്കുന്ന സാമ്പാർ സമീറിന് നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദക്കൂട്ട് യാത്രയയപ്പ് നൽകി. തൻ്റെ റോക്സ് വാഹനത്തിലാണ് ചാവക്കാട് ഓവുങ്ങൽ സ്വദേശി സാമ്പാർ സമീർ ഒറ്റക്ക് യാത്ര തിരിച്ചത്. ഇന്ന് പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം യാത്രക്ക് തുടക്കമായി. അമേരിക്കയിലെത്താൻ 72 ദിവസമാണ് കണക്കാക്കുന്നത്. കടന്നുപോകാത്ത രാജ്യങ്ങളിലൂടെ തിരിച്ചുവരാനാണ് ആഗ്രഹമെന്ന് സമീർ പറഞ്ഞു. നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദക്കൂട്ട് സമീറിന് യാത്രയപ്പ് നൽകി. പ്രസിഡന്റ് ഹക്കീം ഇമ്പാർക്ക്, വൈസ് പ്രസിഡന്റ് അബ്ദുൽ കരീം താമരത്ത്, അക്ബർ പെലെമ്പാട്ട്, എ.പി വാഹിദ്, പി.കെ ജൗഹർ, ആരിഫ് തുടങ്ങിയവർ പങ്കെടുത്തു.
