Saturday, October 17, 2026

‘ഇരുണ്ട കാലത്ത് ഒഴിഞ്ഞ പാത്രങ്ങൾ’ ചാവക്കാട് ജി.എച്ച്.എസ് സ്കൂളിൽ ബാലസംഘം പ്രതിഷേധം

ചാവക്കാട് : ‘ഇരുണ്ട കാലത്ത് ഒഴിഞ്ഞ പാത്രങ്ങൾ’ എന്ന മുദ്രാവാക്യമുയർത്തി ബാലസംഘം ചാവക്കാട് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ ഉച്ചഭക്ഷണ പദ്ധതിയെ അട്ടിമറിക്കാനുള്ള യു.ഡി.എഫിന്റെ ശ്രമങ്ങൾക്കെതിരെയും നിലവിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പ്രതിഷേധിച്ചുമായിരുന്നു സമരം. വില്ലേജ് പ്രസിഡന്റ് ഹന്നാ അജിത്ത് സമരം ഉദ്ഘാടനം ചെയ്തു. വില്ലേജ് കോർഡിനേറ്റർ ഹാജിറാ അജിത്ത്, മഹിളാ അസോസിയേഷൻ മേഖല ട്രഷറർ പി.കെ ബിന്ദു, ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി അംഗം ഷാനി എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments