Saturday, October 17, 2026

രുചിക്കൂട്ടുകളുമായി കുരുന്നുകൾ; മമ്മിയൂർ എൽ.എഫ്.സി.യു.പി സ്കൂളിൽ സ്വാദുത്സവം!

ഗുരുവായൂർ: മമ്മിയൂർ എൽ.എഫ്.സി.യു.പി സ്കൂളിൽ സ്വാദുത്സവം സംഘടിപ്പിച്ചു. ചാവക്കാട് മുനിസിപ്പൽ ചെയർമാൻ എ.എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.സി സുനിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സിമി മരിയ സ്വാഗതവും അധ്യാപക പ്രതിനിധി സിനി നന്ദിയും പറഞ്ഞു. ലോക ഭക്ഷ്യ ദിനാചരണത്തോടനുബന്ധിച്ചാണ് നാടൻ പലഹാരങ്ങളുടെയും സാലഡുകളുടെയും പ്രദർശനമാണ് ഒരുക്കിയത്. വീടുകളിൽ നിന്ന് വിദ്യാർത്ഥികൾ വൈവിധ്യങ്ങളായ വിഭവങ്ങളാണ് തയ്യാറാക്കി കൊണ്ടുവന്നത്. ആരോഗ്യ സംരക്ഷണത്തിൽ നാടൻ വിഭവങ്ങളുടെ പ്രാധാന്യം, ശരിയായ ആഹാരശീലങ്ങൾ പാലിക്കൽ, കൃത്രിമ ആഹാരവസ്തുക്കളുടെ അപകടസാധ്യതകൾ എന്നിവയിൽ  വിദ്യാർത്ഥികളെ ബോധവല്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. രുചിവൈവിധ്യം കൊണ്ട് ശ്രദ്ധേയയമായ സ്വാദുത്സവത്തിൽ കുട്ടി ഷെഫുമാർ കൗതുകം നിറച്ചു. അധ്യാപകരായ ഹെൻസി, ഫെമി,സാൻ്റ മരിയ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments