Friday, October 16, 2026

മന്ദലംകുന്ന് മഹല്ല് ജുമാമസ്ജിദിന് ചാവക്കാട്  റിഗാലിയ ജ്വല്ലറിയുടെ ഉപഹാരം 

ചാവക്കാട്: മന്ദലംകുന്ന് മഹല്ല് ജുമാമസ്ജിദിന് ചാവക്കാട് റിഗാലിയ ജ്വല്ലറിയുടെ ഉപഹാരം. റിഗാലിയ ജ്വല്ലറി പള്ളിയിലേക്ക് നൽകിയ ക്ലോക്ക് എസ്.ഡി.പി.ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി സക്കരിയ പൂക്കാട്ട്, മഹല്ല് പ്രസിഡന്റ് എ.എം അലാവുദ്ദീൻ, സെക്രട്ടറി എം.കെ അബൂബക്കർ എന്നിവർക്ക് കൈമാറി. റിഗാലിയ ഗോൾഡ് ആൻ്റ് ഡയമണ്ട്സ് മാനേജിങ് പാർട്ണർ എ വൺ ആഷിക്ക്, ഖത്തീബ് മൻസൂർ ദാരിമി, മഹല്ല് വൈസ് പ്രസിഡന്റ് എം.എം ഹനീഫ, മജീദ് തെക്കേക്കാട്ടിൽ, റാഷിദ് മുഹമ്മദാലി, ആഷിക് പാപ്പാളി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments