Thursday, October 15, 2026

പോലീസ് ഉദ്യോഗസ്ഥരുടെ മെസ്സ് ഗ്രാന്റ് വർദ്ധിപ്പിച്ചു; മണ്ഡല മകരവിളക്ക് കാലത്തേക്ക് അനുവദിച്ചത്  ₹ 3.60 ലക്ഷം

തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മെസ്സ് ഗ്രാന്റ് വർദ്ധിപ്പിച്ച് ആഭ്യന്തര വകുപ്പ്. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന് ഭക്ഷണ ചെലവിലേക്ക് ദിവസം 90 രൂപയാണ് കണക്കാക്കുക. നിലവിൽ 79 രൂപയാണ്  മെസ് ഇനത്തിൽ നൽകുന്നത്. ആകെ 3 കോടി 60 ലക്ഷം രൂപയാണ് ഈ സീസണിലേക്ക് അനുവദിച്ചത് സന്നിധാനം, പമ്പ, നിലയ്ക്കൽ, മണിയാർ ആൻ്റ് എരുമേലി എന്നിവിടങ്ങളിൽ ഡ്യൂട്ടി എടുക്കുന്ന ഉദ്യോഗസ്ഥർക്കാണ് മെസ്സ് നിലവിലുള്ളത്. 2011 ൽ ഉമ്മൻചാണ്ടി സർക്കാർ ആണ് മണ്ഡലകാലത്ത് ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ശബരിമലയിലും പരിസരങ്ങളിലും സൗജന്യ മെസ്സ് ഏർപ്പെടുത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments