Saturday, October 10, 2026

കടപ്പുറം അഞ്ചങ്ങാടിയിൽ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ച് സി.ഐ.ടി.യു, കേരള കർഷക സംഘം പ്രതിഷേധം 

കടപ്പുറം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഡൽഹിയിൽ സമരം നടക്കുന്നവരെ അറസ്റ്റ് ചെയ്തതിനുമെതിരെ കടപ്പുറം അഞ്ചങ്ങാടിയിൽ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു പ്രതിഷേധം. സി.ഐ.ടി.യു, കേരള കർഷക സംഘം പ്രവർത്തകർ സംയുക്തമായാണ് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചത്. നേതാക്കളായ കെ.വി അഷറഫ്, എൻ.എം ലത്തീഫ്, സി.കെ വേണു, എം.എസ് പ്രകാശൻ, വസന്ത വേണു, ആലിൽ സഹദേവൻ, പി.എച്ച് മെഹറൂഫ്, ഉമ്മർ മനാഫ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments