Thursday, October 8, 2026

കൊടിയേറി; തൃശ്ശൂർ റവന്യൂ ജില്ലാ കായികമേളക്ക് കുന്നംകുളത്ത് തുടക്കം

കുന്നംകുളം: കൗമാരത്തിന്റെ കായികമികവ് മാറ്റുരയ്ക്കുന്ന 22-ാമത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക്  കുന്നംകുളത്ത് തുടക്കമായി. കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ സീനിയർ ഗ്രൗണ്ടിൽ  ഒക്ടോബർ 7,8,9,10 എന്നീ നാല് ദിവസങ്ങളിലായി ദിവസങ്ങളിലായി നടക്കുന്ന കായികോത്സവം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.മേരി തോമസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ ടി. ഷൈല പതാക ഉയർത്തി. കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി സൗമ്യ അനിലൻ അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികൾ തെളിയിച്ച ദീപശിഖയേന്തിക്കൊണ്ട് 200 മീറ്റർ സ്റ്റേറ്റ് സിൽവർ മെഡലിസ്റ്റ് അനന്തു എം, മിഡ്ലെ റിലെ സ്റ്റേറ്റ് ഗോൾഡ് മെഡലിസ്റ്റ്  അഭിയാത്ത്, 4 x 100 മീറ്റർ നാഷണൽ ഗോൾഡ് മെഡലിസ്റ്റ് സനീഷ് ടി ആർ, 400 മീറ്റർ നാഷണൽ ഗോൾഡ് മെഡലിസ്റ്റും യൂത്ത് ഒളിമ്പിക്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതുമായ എബിൻ കെ.ജെ എന്നിവർ ഗ്രൗണ്ടിനെ പ്രദക്ഷിണം ചെയ്തു കൊണ്ട് കായികോത്സവത്തിന്റെ വേദിയ്ക്ക് ഉണർവ് പകർന്നു. ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂ‌ൾ, സിന്തറ്റിക് ട്രാക്കിൽ രാവിലെ ഏഴ് മണിക്ക് നടന്ന പുരുഷ വിഭാഗം 1500 മീറ്റർ ഫൈനൽ മത്സരത്തോടുകൂടിയാണ് ട്രാക്ക് ഉണർന്നത്. സി ജി രഘുനാഥ് പ്രസിഡണ്ട് ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത്, . പി ജി ജയപ്രകാശ് കുന്നംകുളം നഗരസഭ വൈസ് ചെയർപേഴ്സൺ,

കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കർ, എം പി സജീപ് പ്രസിഡണ്ട് കണ്ടാണശ്ശേരി പഞ്ചായത്ത്, കടവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ധർമൻ, ചൊവ്വന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എം നിധീഷ്, എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ്, ചൂണ്ടൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിനി പ്രസാദ്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ എം.വി പ്രശാന്ത്, കുന്നംകുളം നഗരസഭ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ മിഷ സെബാസ്റ്റ്യൻ, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ആർഷ ജിജു, മിനിമോൻസി ചെയർപേഴ്സൺ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി കുന്നംകുളം നഗരസഭ, ശ്രീ സോമശേഖരൻ ചെയർപേഴ്സൺ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി കുന്നംകുളം നഗരസഭ,  കുന്നംകുളം വാർഡ് കൗൺസിലർ ബീന ബാബു, മുഹമ്മദ് മുബാറക് ടി.എം,  കുന്നംകുളം പ്രസ് ക്ലബ് പ്രസിഡന്റ് ജിജോ തരകൻ, കുന്നംകുളം ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് കെ.എ അസ്സി, ഹയർ സെക്കണ്ടറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി.ബിയാട്രിസ്  മരിയ പി എക്സ്, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടർ കെ.എ രഹന, ഡി.പി.സി,  എസ്.എസ്.കെ തൃശ്ശൂർ സ്വാലിഹ് പുളിയൻ ഞാലിൽ, ബി.പി.സി ചൊവ്വന്നൂർ എ.എ സിറാജുദീൻ, വിവിധ സംഘടനാ പ്രതിനിധികൾ, ആർ.ഡി.എസ്.ജി.എ ജില്ല സെക്രട്ടറി കെ.ആർ സുധീർ , ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ പ്രസിഡന്റ് എ.ബി ബിനേഷ്  എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

കായിക പ്രതിഭ ദിയ ഫിലിപ് കായിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തൃശ്ശൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി. ഷൈല  സ്വാഗതവും ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ പി.എ റസിയ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments