Tuesday, September 22, 2026

എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ ശ്രീനാരായണ ഗുരു സമാധി ദിനാചരണം സംഘടിപ്പിച്ചു

എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ  99-മത് സമാധി ദിനാചരണം സംഘടിപ്പിച്ചു. യൂണിയൻ ഹാളിൽ ചന്ദ്രബോസ് തന്ത്രികളുടെ നേതൃത്വത്തിൽ ശാന്തിഹ വനം, ഗുരുപൂജ എന്നിവ നടന്നു. ചതയം കലാവേദിയുടെ നേതൃത്വത്തിൽ ഭജനാവലിയും ഉണ്ടായി. ഗരുവായൂർ ടൗൺ ഹാളിൽ നടന്ന സമാദരണ സദസ്സ് കയ്പമംഗലം എം.എൽ.എ കെ.കെ വൽസരാജ് ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡണ്ട് പി.എസ് പ്രേമാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.  മണലൂർ എം.എൽ.എ സി. രവീന്ദ്രനാഥ് സമാധി ദിന സന്ദേശം നൽകി. എൻ.കെ അക്ബർ എം.എൽ.എ യൂണിയൻ തലത്തിൽ തിരഞ്ഞെടുത്ത വ്യക്തികളെ ആദരിച്ചു. മണലൂർ ഗോപിനാഥ്, ഡോ. സുഭാഷ് പൂക്കോട്ടിൽ, പ്രമുഖ വ്യവസായി ടി.ആർ ബാലകൃഷ്ണൻ എന്നിവരെയാണ് ആദരിച്ചത്.  കലാരംഗത്ത് നിന്നും വിദ്യാഭ്യാസ മികവു പുലർത്തിയവരെയും എസ്എസ്എൽസി പ്ലസ് ടു വിജയികളെയും അനുമോദിച്ചു. യൂണിയൻ സെക്രട്ടറി പി.എ സജീവൻ സ്വാഗതം പറഞ്ഞു. പ്രമുഖ സൈക്കോളജിസ്റ്റ് അനൂപ് വൈക്കം മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ എം.എ ചന്ദ്രൻ, സാഗതസംഘം ചെയർമാൻ കാഞ്ഞിരപറമ്പിൽ രവീന്ദ്രൻ, യൂണിയൻ ഡയറക്ടർ ബോർഡ് അംഗം വിമലാനന്ദൻ മാസ്റ്റർ, യൂണിയൻ കൗൺസിലർ കെ. പ്രധാൻ, കെ.കെ രാജൻ, കെ.ജി ശരവണൻ, വനിതാസംഘം പ്രസിഡണ്ട് രമണി ഷൺമുഖൻ, സെക്രട്ടറി ശൈലജ കേശവൻ എന്നിവർ സംസാരിച്ചു. ദൈവദശകം ചൊല്ലൽ, സമാധി ഗീതം, തുടർന്ന് ശാന്തി യാത്രയും ഉണ്ടായി.    നാമജപത്തോടെ നൂറ് കണക്കിന് പേരുടെ ശാന്തി യാത്ര നഗരം ചുറ്റി യൂണിയൻ ഓഫീസിൽ സമാപിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments