ചാവക്കാട്: ആറ് മാസം ഗർഭിണിയും മാനസിക വെല്ലുവിളി നേരിടുന്നതുമായ യുവതിയെ കാണാനില്ലെന്ന് പരാതി. മണത്തല ബേബി റോഡിൽ താമസിക്കുന്ന ചെറുപ്പറമ്പിൽ റാസിക്കിന്റെ ഭാര്യ മിസ്രിയ (20)യെയാണ് കാണാതായത്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3 മണി മുതൽ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ ചാവക്കാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 7034821148 എന്ന നമ്പറിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കണം.
