Friday, July 24, 2026

ചൂണ്ടലിൽ മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ചു; പ്രതി അറസ്സിൽ

കുന്നംകുളം: ചൂണ്ടലിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചൂണ്ടൽ സ്വദേശി നൗഷാദി(52)നേയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. നൗഷാദിന്റെ വീട്ടിലെ ടൂഷ്യൻ സെന്ററിൽ വെച്ചാണ് മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ചത്. കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ ബന്ധുക്കൾ വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തിറങ്ങിയത്. തുടർന്ന് ബന്ധുക്കൾ കുന്നംകുളം പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെ പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments