Thursday, July 23, 2026

നീറ്റ് പരീക്ഷ ക്രമക്കേട്; കണ്ടാണശ്ശേരിയിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു 

നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ വിദ്യാർത്ഥികൾക്കൊപ്പം പ്രതിഷേധിച്ച രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ ഡൽഹി പോലീസ് മർദ്ദിച്ച് അറസ്റ്റ് ചെയ്തതിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കണ്ടാണശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കൂനമുച്ചി സെൻ്ററിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം  സെൻ്റർ ചുറ്റി  സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം പാവറട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സി.ജെ സ്റ്റാൻലി ഉദ്ഘാടനം ചെയ്തു. കണ്ടാണശ്ശേരി മണ്ഡലം പ്രസിഡൻ്റ് ഷാജു തരകൻ അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് നേതാക്കളായ റൂബി ഫ്രാൻസിസ്, ജെയ്സൺ ചാക്കോ, അഡ്വ. പി.വി നിവാസ്, എ.എം മൊയ്ദീൻ, ജസ്റ്റിൻ കൂനംമുച്ചി, എൻ.എം നജീർ, ജോമി ജോൺസൺ, കെ.കെ അഷറഫ്, സി.എ പീറ്റർ എന്നിവർ സംസാരിച്ചു.  പഞ്ചായത്ത് മെമ്പർമാരായ ജോൺ കാക്കശ്ശേരി, ആൻലി ജിബിൻ, ലിയ ജോജോ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സെബീന റിറ്റോ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments