Thursday, July 23, 2026

ഗുരുവായൂരിൽ ചിങ്ങ മഹോത്സവത്തിന് തിരിതെളിഞ്ഞു

ഗുരുവായൂർ: ഗുരുവായൂരിൽ ചിങ്ങ മഹോത്സവത്തിന് തിരിതെളിഞ്ഞു. തെക്കെനട നിർമ്മാല്യത്തിൽ സ്വാമി സന്മയാനന്ദ സരസ്വതി ദീപപ്രോജ്വലനം നടത്തി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘ ചെയർമാൻ ജി.കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ. രവിചങ്കത്ത് പരിപാടികൾ വിശദീകരിച്ചു. കൂട്ടായ്മ സെക്രട്ടറി അനിൽ കല്ലാറ്റ്, ബാലൻ വാറണാട്ട്, വർക്കിംഗ് ചെയർമാൻ കെ.ടി ശിവരാമൻ നായർ, ദൃശ്യ മാധ്യമ പ്രവർത്തകൻ സുഭാഷ്, ശശികുമാർ കൊടമന എന്നിവർ സംസാരിച്ചു. നിർമ്മല നായ്ക്കത്ത്, ശശി കേനാടത്ത്, ജയറാം ആലക്കൽ, ടി. ദാക്ഷായിണി, ഗീത ഹരി, ഡോ. സോമസുന്ദരൻ, സരള മുള്ളത്ത്, ഗുരുവായൂർ ജയപ്രകാശ്, രവി വട്ടരങ്ങത്ത്, കെ.കെ വേലായുധൻ, മുരളി അകമ്പടി, വരുണൻ കൊപ്പര, ജയൻ മേനോൻ, എം.കെ സന്തോഷ് എന്നിവർ നേതൃത്വം നൽകി. ഗുരുവായൂരപ്പന് മുന്നിൽ 501ഐശ്വര്യ വിളക്ക് സമർപ്പണം, 251 വാദ്യ കലാകാരന്മാരുടെ മഞ്ജുളാൽത്തറ മേളം, ശ്രീ ഗുരുവായൂരപ്പൻ മേള പുരസ്ക്കാര സമർപ്പണം, പഞ്ചവാദ്യത്തിന്റെയും ദേവ രൂപങ്ങളുടെയും താലപ്പൊലിയുടെയും നിറവോടെ ഭക്തജന ഘോഷയാത്ര, സമുദായ സമന്വയ ജ്യോതി എന്നിവയോടെയാണ് ചിങ്ങ മഹോത്സവം ആഘോഷിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments