Wednesday, July 22, 2026

‘കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം’; ചാവക്കാട് പി.ഡി.പി ഐക്യദാർഢ്യ ജ്വാല സംഘടിപ്പിച്ചു

ചാവക്കാട്: നീറ്റ് പരീക്ഷ ക്രമക്കേടിൽ രാജ്യ തലസ്ഥാനത്ത്  സമരം ചെയ്യുന്ന വിദ്യാർത്ഥികളെ ക്രൂരമായി തല്ലിചതക്കുകയും  ഐക്യദാർഢ്യം അർപ്പിച്ച് സമരം ചെയ്ത പ്രതിപക്ഷ പാർട്ടി നേതാക്കളെ അക്രമിച്ച് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത നടപടിയിലും പ്രതിഷേധിച്ചും കേന്ദ്ര വിദ്യഭ്യാസ മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പിഡിപി ഐക്യദാർഢ്യ ജ്വാലയും പ്രതിഷേധ സംഗമവും നടത്തി. പിഡിപി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സംഘടിപ്പിച്ച ഐക്യദാർഢ്യ ജ്വാലയും പ്രതിഷേധ സംഗമവും    പിഡിപി മണ്ഡലം കോഡിനേറ്റർ അഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. വി.എച്ച് കരീം അദ്ധ്യക്ഷത വഹിച്ചു. സിദ്ദിഖ് അംബാല സ്വാഗതവും സഗീർ വട്ടേക്കാട് നന്ദിയും പറഞ്ഞു.  റസാക്ക് തൊട്ടാപ്പ്,  ഷിഹാബ് തൊട്ടാപ്പ്, കാദർ ഹാജി, കമറു മുട്ടിൽ, ഉമ്മർ ഹാജി പാപ്പാളി, അഷറഫ് പാപ്പാളി, ആർ.കെ ഷമീർ, കബീർ പുന്ന, താഹിർ ബീച്ച്, കെ. അഷറഫ് തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments