Thursday, July 23, 2026

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്; ഗുരുവായൂരിൽ കോൺഗ്രസ് പ്രതിഷേധം

ഗുരുവായൂർ: ഡൽഹിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം നീതിയ്ക്കായി പ്രതിഷേധിച്ചവരെ തെരുവിൽ അക്രമിച്ച് അറസ്റ്റ് ചെയ്ത ജനാധിപത്യ വിരുദ്ധ കേന്ദ്ര ഭരണാധികാരികൾക്കെതിരെ ഗുരുവായൂരിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനം നടത്തി. കൈരളി ജംഗഷ്നിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പടിഞ്ഞാറേ നടയിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിക്ഷേധ സമരം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.എസ് സൂരജ് അധ്യക്ഷത വഹിച്ചു. ആർ. രവികുമാർ, ഒ.കെ.ആർ മണികണ്ഠൻ, കെ.പി ഉദയൻ, ബാലൻ വാറണാട്ട്, കെ.പി.എ റഷീദ്, പ്രദീഷ് ഓടാട്ട്, ശശി വാറണാട്ട്, സ്റ്റീഫൻ ജോസ്, വി.എസ് നവനീത്, വി.കെ സുജിത്‌, സി.ജെ റൈയ്മണ്ട്, പി.വി അബ്ദുൾ വഹാബ്, ഷൈലജ ദേവൻ, രജിത, പ്രിയ രാജേന്ദ്രൻ, സുഷ ബാബു, എ.വി ഉണ്ണികൃഷ്ണൻ, മഹിജ, ചന്ദ്ര രാമകൃഷ്ണൻ, ജോയ് തോമാസ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments