Tuesday, July 21, 2026

തിരുവത്രയിൽ വി.കെ അഷറഫ് ഹാജി മെമ്മോറിയൽ കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു

ചാവക്കാട്: തിരുവത്ര വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ ‘സ്നേഹാദര’വും വി.കെ അഷറഫ് ഹാജി മെമ്മോറിയൽ കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു.  തിരുവത്ര വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ടി.സി ഹംസ ഹാജി കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം  നിർവഹിച്ചു. അസോസിയേഷൻ രക്ഷാധികാരി മനയത്ത് മുഹമ്മദ് യൂസഫ് സ്നേഹാദരം ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ എക്സൈസ് സിവിൽ ഓഫീസർ പി.എം ജദീർ  മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രഞ്ജിത് കുമാർ,  32-ാം വാർഡ് കൗൺസിലർ സി.എ ഗോപപ്രതാപൻ , ഒന്നാം വാർഡ് കൗൺസിലറും തിരുവത്ര വെൽഫെയർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ ടി.എം ഷാജി, ദുബായ് തിരുവത്ര വെൽഫെയർ അസോസിയേഷൻ പ്രതിനിധി റഷീദ് തോപിൽ, അജ്മാൻ വെൽഫെയർ അസോസിയേഷൻ പ്രതിനിധി സലാഹുദ്ദീൻ, വി. കെ അഷറഫ് ഹാജിയുടെ മകനും ഗൾഫ് പ്രതിനിധിയുമായ വി.എ അൻവർ, അബുദാബി മുസ്ലിം വെൽഫെയർ അസോസിയേഷൻ പ്രതിനിധി ടി.എ കോയ എന്നിവർ സംസാരിച്ചു.  ചടങ്ങിൽ തിരുവത്ര പോസ്റ്റൽ പരിധിയിലെ എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ് സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അംഗങ്ങളുടെ മക്കളിൽ നിന്നും വിവിധ പരീക്ഷകളിൽ വിജയിച്ചവരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും ആദരിച്ചു.

തിരുവത്ര വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി പി.എം അസ്കർ സ്വാഗതവും ട്രഷറർ സി. കെ. മുഹ്സിൻ നന്ദിയും  പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments