കുട്ടികൾക്കും യുവാക്കൾക്കും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. അന്തിക്കാട് ചെമ്മാപ്പിള്ളി സ്വദേശി എരണേഴത്ത് വീട്ടിൽ അഭയ് കൃഷ്ണ (19)യാണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പെരിങ്ങോട്ടുക്കര അനശ്വര പാലത്തിന് സമീപത്ത് വെച്ചാണ് പ്രതിയിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്. പ്രതിക്കെതിരെ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി കഞ്ചാവ് സൂക്ഷിച്ച കുറ്റത്തിന് എൻ.ഡി.പി.എസ് നിയമത്തിന് പുറമെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ ‘സെക്ഷൻ 77’ കൂടി ചുമത്തിയാണ് പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്തിക്കാട് സബ് ഇൻസ്പെക്ടർ വിഷ്ണു എൽ, സി പി ഒ മാരായ അനീഷ്, ശ്രീജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

