ഗുരുവായൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാംചരമ വാർഷിക ദിനത്തിൽ ഗുരുവായൂർ നിയോജകമണ്ഡലത്തിൽ വിവിധ ഇടങ്ങളിൽ അനുസ്മരണം സംഘടിപ്പിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഡിസിസി സെക്രട്ടറി കെ.ഡി വീരമണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് പി.വി ബദറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ കെ.വി ഷാനവാസ് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ ആർ. രവികുമാർ, കെ.പി ഉദയൻ, ബാലൻ വാറണാട്ട്, കെ.പി.എ റഷീദ് എന്നിവർ സംസാരിച്ചു.

പുന്നയൂർക്കുളം: ഉമ്മൻചാണ്ടി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. അണ്ടത്തോട് സെന്ററിൽ നടന്ന അനുസ്മരണ ചടങ്ങ് ഡിസിസി ജനറൽ സെക്രട്ടറി എ.എം. അലാവുദ്ധീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുഹൈൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രിയേഷ് അയ്യരകത്ത്, നേതാക്കളായ കെ.പി ധർമ്മൻ, മൂസാ ആലത്തയിൽ, സുലൈമാൻ കറുത്താക്ക, പ്രിയാ ഗോപിനാഥ്, സമീറാ സക്കരിയ, സുഹൈൽ മടപ്പൻ തുടങ്ങിയവർ സംസാരിച്ചു. നേതാക്കളായ മൊയ്‌തീൻ, അമീൻ, സജീൽ ബാവുണ്ണി, ബഷീർ പണിക്കവീട്ടിൽ, അബ്ദുള്ള പടിഞ്ഞാറയിൽ, മനാഫ്, അലി പവർ, ഷമീം, ഷബീർ, ആഷിഫ്, യദുകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. നിരവധി പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.

കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സദസ്സ് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് മുൻ പ്രസിഡണ്ട് ആർ. രവികുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ അലങ്കരിച്ച് വെച്ച ഉമ്മൻചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡണ്ട് സി.എസ് സൂരജ് അധ്യക്ഷത വഹിച്ചു. ഡി.കെ.ടി.എഫ് ജില്ല പ്രസിഡണ്ട് കെ.പി.എ റഷീദ് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ ബാലൻ വാറണാട്ട്, പി.ഐ ലാസർ, ടി.എൻ മുരളി, മേഴ്സി ജോയ്, ശശി വാറണാട്ട്, സ്റ്റീഫൻ ജോസ് , സി.ജെ റൈയ്മണ്ട്, സി.കെ സന്തോഷ്, മോഹൻദാസ് ചേലനാട്ട്, ടി.വി കൃഷ്ണദാസ്, വി.കെ ജയരാജ്, നഗരസഭ കൗൺസിലർമാരായ വി.എസ് നവനീത്, പ്രിയ രാജേന്ദ്രൻ, വി.കെ മഹിജ തുടങ്ങിയവർ സംസാരിച്ചു. ഒ.പി ജോൺസൺ, എ.എം ജവഹർ, ശശികുമാർ പട്ടത്താക്കിൽ, സി. ശിവശങ്കരൻ, വിശ്വനാഥൻ കോങ്ങാട്ടിൽ, പ്രേംജി മേനോൻ, ജോയ് തോമാസ്, ബഷീർ കുന്നിക്കൽ, മിഥുൻ പൂക്കൈതക്കൽ, പി. കൃഷ്ണദാസ്, മനീഷ് നീലിമന, ആന്റോ, പി. ലാസർ, സി. മുരളീധരൻ, ആരിഫ് മാണിക്കത്ത്പടി എന്നിവർ നേതൃത്വം നൽകി.

ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണ സദസ്സും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ചാവക്കാട് സെന്ററിൽ നടന്ന ചടങ്ങ് യു. ഡി.എഫ് നിയോജകമണ്ഡലം കൺവീനർ കെ.വി ഷാനവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. നവാസ് അധ്യക്ഷത വഹിച്ചു. കെ.വി സത്താർ, ടി.എച്ച് റഹീം, എം.എസ് ശിവദാസ്, കെ.വി യൂസഫ് അലി, കെ.ബി വിജു, കെ.വി ലാജുദ്ധീൻ, കെ.എസ് സന്ദീപ്, ഷോബി ഫ്രാൻസിസ്, ഷുക്കൂർ കോനാരാത്ത്, വി. മുഹമ്മദ് ഖൈസ്, എ.കെ അബ്ദുൾ കാദർ, കെ. കെ ഹിറോഷ്, എ.കെ മുഹമ്മദലി, പി. കെ സുരേഷ്കുമാർ, പി.വി ഇസ്ഹാക്ക്, ആർ.കെ നവാസ്, ഷാജി കല്ലിങ്ങൽ, പി. ടി ഷൗ ക്കത്ത്, കെ.എൻ സന്തോഷ്, ഫ്രാൻസിസ് വടക്കൂട്ട് എന്നിവർ സംസാരിച്ചു.

ചാവക്കാട് മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവത്രയിൽ ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഐഎൻടിയുസി ജില്ല സെക്രട്ടറി എം.എസ് ശിവദാസ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് ഇ.പി ഷാഫി അധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ കെ.വി ഷാനവാസ് അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ഷുക്കൂർ കോനാരത്ത്, എ.കെ അബ്ദുൽഖാദർ, കെ.വി ലാജുദ്ദീൻ, മണ്ഡലം ഭാരവാഹികളായ ആലിക്കുഞ്ഞ് തിരുവത്ര, അബ്ബാസ് താഴത്ത്, അബൂബക്കർ, ഹംസ, സുരേഷ് എന്നിവർ സംസാരിച്ചു.

ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എം താഹിർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.ജെ ചാക്കോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ ഹഫ്‌സത് അഷറഫ്, വി.സി ധനേഷ്, ഡിസിസി മെമ്പർ ഹമീദ് ഹാജി, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ഇ.എഫ് ജോസഫ്, ദുൽഹാൻ സുബൈർ, മണ്ഡലം കോൺഗ്രസ് നേതാക്കളായ വി.പി അലി, ശശികല കല്ലായിൽ, വി.എ മോഹനൻ, കെഎസ്‍യു മണ്ഡലം പ്രസിഡന്റ് വി.സി അഭിഷേക് തുടങ്ങിയവർ സംസാരിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഉമ്മൻചാണ്ടി ഫൗണ്ടേഷൻ കടപ്പുറം പഞ്ചായത്ത് കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി. മുസ്താഖ് അലി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എ അഷ്റഫ് അധ്യക്ഷത വഹിച്ചു. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ദുബായ് കോർഡിനേറ്റർ സി.എസ് ഷെഫീഖ് സംഭാവന ചെയ്ത കുടകൾ കടപ്പുറം പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെക്കീന ബഷീർ, സി.എസ് രമണൻ, കെ.ജി വിജേഷ്, മൂക്കൻ കാഞ്ചന, മിസിരിയ മുസ്‌താക്കലി, കെ.എ മുത്തു, വി.എ യൂസഫ് എന്നിവർ സംസാരിച്ചു.


