Thursday, July 16, 2026

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവായി ലഭിച്ചത് 5,52 കോടി രൂപ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2026 ജൂലൈ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 5,52, 28,604 രൂപ. കൂടാതെ 1കിലോ 285ഗ്രാം 700 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 8 കിലോഗ്രാം 190 ഗ്രാം. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 10 നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ 14, അഞ്ഞൂറിൻ്റെ 47 നോട്ടുകളും ലഭിച്ചു. സിഎസ്ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 2,70, 291 രൂപയും കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 32, 827 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 1,19 921രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 41,763 രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 44,535 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 1, 03,774രൂപയും ലഭിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments