പാവറട്ടി: വാഹനാപകടത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നാടൻപാട്ട് കലാകാരൻ മരിച്ചു. മുല്ലശ്ശേരി അന്നകര സ്വദേശിയും പറപ്പൂർ സെൻ്റ് ജോൺസ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് ടു കോമേഴ്‌സ് വിദ്യാർത്ഥിയായ യാദവ് കൃഷ്‌ണ (18)യാണ് മരിച്ചത്. അന്നകര കോക്കൂർ വഴിയിൽ കാര്യാട്ട് സുബ്രഹ്മണൻ്റെ മകനാണ്.

