Monday, July 6, 2026

ചാവക്കാട് നഗരസഭ 21-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി ‘സ്നേഹാദരവ്’ സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭ  ഇരുപത്തിയൊന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ  നേതൃത്വത്തിൽ  ‘സ്നേഹാദരവ്’ സംഘടിപ്പിച്ചു. ചാലക്കുടി എംഎൽഎ ടി.ജെ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ. നവാസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ വിജയികളെ അനുമോദിച്ചു.വാർഡ് പ്രസിഡണ്ട് സന്ധ്യ സന്തോഷ് സ്വാഗതം പറഞ്ഞു. ചാവക്കാട് പോലീസ് എസ്.എച്ച്.ഒ എൻ.എസ് രാജീവ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. ഡിസിസി ജനറൽ സെക്രട്ടറി കെ.ഡി വീരമണി, കെ.കെ മധു സൂധനൻ,  മുസ്താക്കലി, കെ.കെ ഹീറോഷ്, അനിത ശിവൻ, സി.വി സുരേന്ദ്രൻ, കെ.എസ് സന്ദീപ്, സന്തോഷ് നാരായണൻ, ഷൗക്കത്തലി,  ശിഹാബ് മണത്തല, റുക്കിയ ഷൗക്കത്ത്, ടി.എച്ച് റഹീം എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments