Monday, July 6, 2026

‘പുതിയ ചുവടുകൾ, പുതിയ പ്രതീക്ഷകൾ’; മണത്തല ജി.എച്ച്.എസ് സ്കൂളിൽ നഗരസഭതല പ്ലസ് വൺ പ്രവേശനോത്സവം

​ചാവക്കാട്: മണത്തല ജിഎച്ച്എസ് സ്കൂളിൽ നടന്ന നഗരസഭതല പ്ലസ് വൺ പ്രവേശനോത്സവം വർണാഭമായി. നഗരസഭ ചെയർപേഴ്‌സൺ എ.എച്ച്. അക്ബർ ഉദ്ഘാടനം നിർവഹിച്ചു. ​സ്കൂൾ പി.ടി.എ പ്രസിഡന്റും മുൻ നഗരസഭ വൈസ് ചെയർപേഴ്‌സണുമായ കെ.കെ. മുബാറക്ക് അധ്യക്ഷത വഹിച്ചു. ജിഎച്ച്എസ്എസ് മണത്തല പ്രിൻസിപ്പാൾ ശ്രീലേഖ സ്വാഗതം പറഞ്ഞു. 19-ാം വാർഡ് കൗൺസിലർ ശൈലജ വാസുദേവൻ, സ്കൂൾ പ്രധാനാധ്യാപിക ജയലക്ഷ്മി എന്നിവർ സംസാരിച്ചു. പുതിയതായി സ്‌കൂളിലേക്ക് കടന്നുവന്ന വിദ്യാർത്ഥികളെ അധ്യാപകരും പി.ടി.എ അംഗങ്ങളും ചേർന്ന് ആവേശത്തോടെ വരവേറ്റു. ചടങ്ങിൽ പി.ടി.എ അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments