കടപ്പുറം: കടപ്പുറം റൈഞ്ച് സുന്നി ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യവും ബോധവൽകരണവും സംഘടിപ്പിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് വി.എം മനാഫ് ഉദ്ഘാടനം ചെയ്തു. റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡൻ്റ് ഐ.എം റിയാസ് ഫൈസി അദ്ധ്യക്ഷത വഹിച്ചു.
ചാവക്കാട് എസ്.എച്ച്.ഒ എൻ.എസ് രാജീവ്
ബോധവൽകരണ ക്ലാസിന് നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ.കെ ഇസ്‌മായിൽ, എ.വി മുഹമ്മദ് മോൻ, സൈതുമുഹമ്മദ് പോക്കാകില്ലത്ത്, യൂസുഫ് അലി, ഫൈസി ശുഐബ് കടപ്പുറം, ഉസ്മാൻ ഫൈസി, അബൂബക്കർ ഹാജി, അബ്ദുൽ ഖാദർ വാഫി തുടങ്ങിയവർ പങ്കെടുത്തു. കെ.പി മൂസ ഫൈസി സ്വാഗതവും ഹംറാസ് റിയാസ് നന്ദിയും പറഞ്ഞു.

