Monday, July 6, 2026

നാടെങ്ങും കെ കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു

ഗുരുവായൂർ: .ലീഡർ കെ. കരുണാകാരന്റെ ജന്മദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.  ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ടി.എസ് അജിത്ത് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എസ് സൂരജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ബാലൻ വാറണാട്ട്, കെ.പി ഉദയൻ, കെ.പി.എ റഷീദ്, റെയ്മണ്ട് മാസ്റ്റർ, ടി.എൻ മുരളി, ശശി വാറണാട്ട്, മോഹൻദാസ് ചേലനാട്ട്, ബിന്ദു നാരായണൻ എന്നിവർ സംസാരിച്ചു. സ്റ്റീഫൻ ജോസ്, പ്രതീഷ് ഓടാട്ട്, ഹരി എം വാര്യർ, വി.കെ ജയരാജ്‌, എസ്.കെ സന്തോഷ്‌, ഗോപി മനയത്ത്, പി.എം അബ്ദുൾ വഹാബ്, സിന്റോ തോമസ്, കെ.കെ രഞ്ജിത്ത്  എന്നിവർ പങ്കെടുത്തു.

കെ. കരുണാകരൻ സ്റ്റഡി സെന്റർ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ 108 -ാം ജന്മദിന അനുസ്മരണം സംഘടിപ്പിച്ചു.  ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ടി.എസ് അജിത്ത്‌ അനുസ്മരണം ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് കെ.ബി വിജു അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ കെ.വി ഷാനവാസ് അനുസ്മരണപ്രഭാഷണം നടത്തി.  സി.വി സുരേന്ദ്രൻ മരക്കാർ, ശശി വാറണാട്ട്, മോഹൻദാസ് ചേലനാട്ട്, ബാലൻ വാറണാട്ട്, ഒ.ആർ പ്രതീഷ്, സ്റ്റീഫൻ ജോസ്, കെ.വി യൂസഫലി, അക്ബർ ചേറ്റുവ, വി. മുഹമ്മദ് ഗൈസ്, പി.എം മഹ്സൂദ്, രാധാകൃഷ്ണൻ പുളിഞ്ചോട്, ഷൗക്കത്ത് പുന്നയൂർ, കെ.കെ ഹിറോഷ്, വി.കെ.ജയരാജ്, രാജീവ് കാവീട്, ടി.എസ് ഹുസൈൻ, രതീഷ് ഇരട്ടപ്പുഴ, ജമാൽ താമരത്ത്, സുരേഷ് മുതുവട്ടൂർ, ഷോബി ഫ്രാൻസിസ്, അനിതശിവൻ,  കെ.കെ രഞ്ജിത്,  സുബീഷ് താമരയൂർ, ഷാജി തിരുവത്ര തുടങ്ങിയവർ പങ്കെടുത്തു.

ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ കരുണാകരൻ ജന്മദിന അനുസ്മരണം നടത്തി. ഗുരുവായൂർ അർബ്ബൻ ബാങ്ക്ഹാളിൽ പുഷ്പാർച്ചനയും അനുസ്‌മരണയോഗവും ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. ടി.എസ് അജിത്ത് ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക്പ്രസിഡൻ്റ് അരവിന്ദൻ പല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.ഡി വീരമണി മുഖ്യപ്രഭാക്ഷണം നടത്തി. ബാലൻ വാറണാട്ട് സ്വാഗതം പറഞ്ഞു. യു.ഡി.എഫ് കൺവീനർ കെ.വി ഷാനവാസ്, നൗഷാദ് തെക്കുംപുറം, പി.വി ബദറുദ്ധീൻ, കെ.വി സത്താർ, കെ.ജെ ചാക്കോ, കെ.പി ഉദയൻ, ടി.എസ് സൂരജ്, അനിതശിവൻ തുടങ്ങിയവർ പങ്കെടുത്തു.

പുന്നയൂർ: മന്ദലാംകുന്ന് കെ. കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ലീഡർ കെ. കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മന്ദലാംകുന്ന് കരുണ ഭവനിൽ നടന്ന പരിപാടി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ ഷിബു ഉദ്ഘാടനം ചെയ്തു. കെ കരുണാകരൻ ഫൗണ്ടേഷൻ ചെയർമാൻ ഷാഹുൽ പള്ളത്ത് അദ്ധ്യക്ഷത വഹിച്ചു. പുന്നയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.കെ ഷുക്കൂർ, ഭാരവാഹികളായ നവാസ് കിഴക്കൂട്ട്, ഷെഹീർ പടിഞാറയിൽ, പുന്നയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് പ്രജോഷ് പ്രതാപൻ, ഫൗണ്ടേഷൻ ജി.സി.സി ചെയർമാൻ കെ.എച്ച് നൗഷാദ്, രക്ഷാധികാരി ഫക്രുദ്ധീൻ പടിഞാറയിൽ, ജി.സി.സി വൈസ് ചെയർമാൻ ബിത്തേഷ് വലിയകത്ത് എന്നിവർ സംസാരിച്ചു. ഫജിൽ മുഹമ്മദ്, അക്ബർ കറുത്താക്ക, ഇ.എ ഷിഹാബ്, ഫയാസ്, ജസീൽ പാലക്കൽ, റംഷാദ് പള്ളത്ത് എന്നിവർ നേതൃത്വം നൽകി. ജനറൽ കൺവീനർ സുൽത്താൻ മന്ദലാംകുന്ന് സ്വാഗതവും ഷംറൂദ് പടിഞ്ഞാറയിൽ  നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments