Sunday, July 5, 2026

‘ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ ഗുരുവായൂർ പ്രദേശത്തുനിന്ന് ഒരംഗത്തെ ഉൾപ്പെടുത്തണം’

ഗുരുവായൂർ: ഗുരുവായൂരിന് 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തണമെന്ന് ജി.എൻ.എസ്.എസ് ഗുരുവായൂർ  മഹിള വിഭാഗം ജനനി കൺവെൻഷൻ സർക്കാരിനോടും ദേവസ്വം ബോർഡിനോടും ആവശ്യപ്പെട്ടു. ദേവസ്വം ഭരണസമിതിയിൽ ഗുരുവായൂർ പ്രദേശത്തുനിന്ന് ഒരംഗത്തെ ഉൾപ്പെടുത്തണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. സാമൂഹിക പ്രവർത്തക പി.കെ വിജയലക്ഷ്മി ടീച്ചർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജനനി പ്രസിഡണ്ട് രാധ ശിവരാമൻ അധ്യക്ഷത വഹിച്ചു. ജി.എൻ.എസ്.എസ് സംസ്ഥാന പ്രസിഡണ്ട് ഐ.പി രാമചന്ദ്രൻ മുഖ്യാതിഥിയായി. ജി.എൻ.എസ്.എസ് ഭാരവാഹികളായ മധു കെ നായർ, കെ. മോഹനകൃഷ്ണൻ, സരസ്വതി വിജയൻ, രേണുക ടീച്ചർ, കെ.ടി ശിവരാമൻ നായർ, ശ്രീകുമാർ പി നായർ, ഗീത വിനോദ്, ബീന രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments