ഗുരുവായൂർ: യു.എൻ.എയുടെയും സഭ വിരുദ്ധ ശക്തികളുടെയും അവഹേളനങ്ങൾക്കെതിരെ ഗുരുവായൂർ കാവീട് സെന്റ് ജോസഫ് പള്ളിയിൽ പ്രതിഷേധ ദിനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു. വികാരി ഫാദർ ഫ്രാൻസിസ് നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. ജൂബിലി-അമല ആശുപത്രികൾ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിരോധ സംഗമം രൂപത അടിസ്ഥാനത്തിൽ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. പള്ളി ട്രസ്റ്റി ഫ്രാൻസിസ് സേവിയർ അധ്യക്ഷത വഹിച്ചു. കുടുംബകൂട്ടായ്മ കേന്ദ്ര സമിതി പ്രസിഡണ്ട് സി.വി ജയ്സൺ, ഏകോപന സമിതി പ്രസിഡണ്ട് ജോൺസൺ ചൊവ്വല്ലൂർ എന്നിവർ സംസാരിച്ചു. ട്രസ്റ്റിമാരായ സണ്ണി ചീരൻ, സി.വി റെന്നി, പി.ആർ.ഒ എം.എഫ് ജോയ് എന്നിവർ നേതൃത്വം നൽകി.

