കാപ്പ ഉത്തരവ് ലംഘിച്ച പ്രതി റിമാന്റിൽ. നിരവധി ക്രിമിനൽക്കേസിലെ കേസിലെ പ്രതിയും ചേർപ്പ് പോലീസ് സ്റ്റേഷൻ റൗഡിയുമായ വല്ലച്ചിറ വില്ലേജ് പെരിഞ്ചേരി സ്വദേശി വലിയവീട്ടില്‍ വീട്ടില്‍ അക്ഷയ് (25) എന്നയാളെയാണ് ചേർപ്പ് പോലീസ് കാപ്പ ഉത്തരവ് ലംഘിച്ചതിന് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. തൃശൂർ റേഞ്ച് ഡി ഐ ജി യുടെ കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് പ്രകാരം ഒരു വർഷക്കാലത്തേയ്ക്ക് എല്ലാ ബുധനാഴ്ചയും ചേർപ്പ് എസ് എച്ച് ഒ മുൻപാകെ ഹാജരായി ഒപ്പ് രേഖപ്പെടു ത്തണമെന്ന ഉത്തരവ് ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെ 01.07.2026 തിയ്യതി ലംഘിച്ചതിനാണ് അക്ഷയ് നെ അറസ്റ്റ് ചെയ്തത്. അക്ഷയ് ചേര്‍പ്പ്, നെടുപുഴ, ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് വധശ്രമകേസിലും, വീട് കയറി ആക്രമണം നടത്തിയ മൂന്ന് കേസുകളിലും, ഒരു അടിപിടിക്കേസിലും അടക്കം ഏഴ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മനോജ് കെ എൻ, എസ് ഐ കൃഷ്ണപ്രസാദ്, ജി എസ് സി പി ഒ മാരായ സിന്റി, അജിത്ത് കുമാർ, സി പി ഒ സുജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

